16കാരനെ പീഡിപ്പിച്ച കേസില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയും പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി
പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്;
By : Online correspondent
Update: 2025-09-17 05:31 GMT
കാഞ്ഞങ്ങാട്: ഡേറ്റംഗ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് 16 കാരനെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പയ്യന്നൂര്‍ കോറോത്തെ അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളി ഗിരീഷിനെ(47) യാണ് പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാവിലെ അറസ്റ്റുചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പടന്ന സ്വദേശി വി.കെ. സൈനുദ്ദീന്‍(52), പടന്നക്കാട്ടെ റംസാന്‍ (64), റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന്‍ പിലിക്കോട് എരവിലെ ചിത്രരാജ് (48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്‌സല്‍ (23), തൃക്കരിപ്പൂര്‍ പൂച്ചോലിലെ നാരായണന്‍ (60), തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ റയീസ് (30), സുകേഷ് വെള്ളച്ചാല്‍(30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.