സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് ഒന്ന് മത്സരങ്ങള്‍ പുരോഗമിക്കുന്നു; തയ്ക്വാന്‍ഡോയില്‍ കാസര്‍കോട് മുന്നില്‍

By :  Sub Editor
Update: 2025-09-23 09:49 GMT

കണ്ണൂരില്‍ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ ഗെയിംസിലെ തയ്ക്വാന്‍ഡോ മത്സരത്തില്‍ നിന്ന്‌

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് ഒന്ന് മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. ഇന്നലെ ആരംഭിച്ച തയ്ക്വാന്‍ഡോ മത്സരങ്ങളില്‍ ഏഴ് സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കി 47 പോയിന്റോടെ കാസര്‍കോട് ജില്ല മുന്നിട്ടുനില്‍ക്കുന്നു. രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും നേടി 23 പോയിന്റോടെ എറണാകുളം രണ്ടാംസ്ഥാനത്തും ഒരു സ്വര്‍ണവും നാലുവെള്ളിയും നാല് വെങ്കലവും നേടി 21 പോയിന്റുമായി പാലക്കാട് മൂന്നാംസ്ഥാനത്തുമുണ്ട്. ആകെ 67 ഇനങ്ങളില്‍ 18 ഇനങ്ങളാണ് പൂര്‍ത്തിയായത്. തയ്ക്വാന്‍ഡോ മത്സരങ്ങള്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് സ്‌പോര്‍ട്സില്‍ ഇന്നും തുടരുകയാണ്. ഫുട്ബോള്‍ മത്സരങ്ങള്‍ കണ്ണൂര്‍ പൊലീസ് മൈതാനത്ത് നടക്കും. ബോക്‌സിങ് മത്സരങ്ങള്‍ നാളെയും മറ്റന്നാളുമായി കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസില്‍ നടക്കും. കണ്ണൂരിലെ വിവിധ വേദികളിലായി 27 വരെ ഗെയിംസ് മത്സരങ്ങള്‍ തുടരും. കണ്ണൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ. കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.


Similar News