സംസ്ഥാന ജൂനിയര്‍ വനിതാ ഫുട്‌ബോള്‍: കാസര്‍കോടിന് രണ്ടാം സ്ഥാനം
By : Sub Editor
Update: 2025-07-02 08:07 GMT
കണ്ണൂരില്‍ നടന്ന സംസ്ഥാന ജൂനിയര്‍ വനിത ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കാസര്‍കോട് ടീം
കാസര്‍കോട്: കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ വനിത ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിന് റണ്ണേഴ്‌സ് അപ്പ്. ഇന്നലെ വൈകിട്ട് നടന്ന കലാശപോരാട്ടത്തില്‍ തൃശൂരാണ് കാസര്‍കോടിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. തൃശൂരിനായി കെ.എസ് ആവണിയാണ് ഗോള്‍ നേടിയത്. മത്സരത്തുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കാസര്‍കോട് ടീമിന് ഫൈനലില്‍ കാലിടറുകയായിരുന്നു. ആദ്യ റൗണ്ടിലെ മത്സരങ്ങളില്‍ എതിരാളികള്‍ക്കെതിരെ ഏകപക്ഷീയമായിരുന്നു കാസര്‍കോടിന്റെ വിജയം. മിക്ക മത്സരങ്ങളിലും എതിര്‍ ടീമിനെ വലിയ ഗോള്‍ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. ജില്ലാ ടീമിന്റെ നായിക മിര്‍ഹാന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.