ജില്ലയില്‍ ആദ്യം; ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി സവാദ്

By :  Sub Editor
Update: 2025-01-31 09:59 GMT

ഡബിള്‍ സെഞ്ച്വറി നേടിയ മുഹമ്മദ് സവാദ്

കാസര്‍കോട്: നാല് പതിറ്റാണ്ടിലേറെ നീണ്ട കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ഡിവിഷന്‍ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി പിറന്നു. മസ്ദ ചൂരിയുടെ മുഹമ്മദ് സവാദാണ് ഇന്നലെ നടന്ന എ ഡിവിഷന്‍ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി ജില്ലയുടെ ക്രിക്കറ്റ് ചരിത്രത്തിലേക്ക് തന്റെ പേരെഴുതി ചേര്‍ത്തത്. മാന്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനെതിരായ മത്സരത്തിലാണ് മസ്ദ ചൂരിക്കായി മുന്‍ കാസര്‍കോട് ജില്ലാ താരവും മേഖലാ താരവും യൂണിവേഴ്‌സിറ്റി താരവുമൊക്കെയായിരുന്ന മുഹമ്മദ് സവാദ് ഡബിള്‍ സെഞ്ച്വറി കുറിച്ചത്. കേവലം 129 പന്തുകളില്‍ നിന്നാണ് 22 ഫോറുകളും 7 സിക്‌സറുകളും ഉള്‍പ്പെടെ സവാദ് 204 റണ്‍സ് നേടിയത്. കഴിഞ്ഞ മത്സരത്തിലും സവാദ് സെഞ്ച്വറി നേടിയിരുന്നു. ലെഫ്റ്റ് ആം ഓപ്പണിങ് ബാറ്റ്‌സമാനും സ്പിന്‍ ബൗളറുമായ സവാദ് ജില്ലയിലെ മികച്ച താരങ്ങളില്‍ മുന്‍നിരയിലുള്ള താരമാണ്. ഡബിള്‍ സെഞ്ച്വറി കുറിച്ച സവാദിനെ ഇന്നലെ തന്നെ വിവിധ സംഘടനകളും സ്ഥാപനങ്ങളും അനുമോദിക്കുകയുണ്ടായി.


Similar News