മതിയായ പരിശീലനമില്ല; എന്നിട്ടും ഗുസ്തിയില്‍ ചാമ്പ്യനായി നജാദ്
By : Sub Editor
Update: 2025-10-27 11:08 GMT
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 68 കിലോ ഗ്രാം ഗുസ്തി മത്സരത്തില്‍ കോട്ടിക്കുളം നൂറുല്‍ ഹുദാ ഇ.എം.എച്ച്.എസ്.എസിലെ അയ്യൂബ് നജാദ് സ്വര്‍ണ്ണമെഡല്‍ നേടി. മതിയായ പരിശീലനമില്ലാതെയാണ് അയ്യൂബ് നജാദിന്റെ ഈ നേട്ടമെന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉപജില്ലാ കായികമേളക്ക് ഒരാഴ്ച മുമ്പ് മാത്രമാണ് ഈ എട്ടാം ക്ലാസുകാരന്‍ പരിശീലനം നേടിയത്. നേരത്തെ ഷോട്പുട്ടില്‍ മത്സരിക്കുകയും ജില്ലയില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. അതിനിടെ അധ്യാപകനാണ് ഗുസ്തിയില്‍ മത്സരിക്കാനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിര്‍ദ്ദേശിച്ചത്. അത് നജാദിന്റെ ഗുസ്തി പ്രവേശത്തിന് വഴിയൊരുക്കുകയും സംസ്ഥാന ചാമ്പ്യനാവാന്‍ അരങ്ങൊരുക്കുകയുമായിരുന്നു. തൃക്കണ്ണാട്ടെ കെ.എം ഹൗസില്‍ ഹനീഫയുടെയും ഷംഷാദിന്റെയും മകനാണ്.