മുഹമ്മദ് ഫസല്‍ ഖൈസ് കേരള സ്‌കൂള്‍ സീനിയര്‍ ക്രിക്കറ്റ് ടീമില്‍

By :  Sub Editor
Update: 2025-10-25 10:11 GMT

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് ഫസല്‍ ഖൈസിന് കേരള സ്‌കൂള്‍ സീനിയര്‍ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിച്ചു. തിരുവനന്തപുരം തുമ്പ സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട്-പത്തനംതിട്ട മത്സരത്തില്‍ ഖൈസ് മികച്ചപ്രകടനം കാഴ്ച വെച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും കേരള ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുകയുമായിരുന്നു. ഡിസംബറില്‍ ഹരിയാനയില്‍ നടക്കുന്ന നാഷണല്‍ സ്‌കൂള്‍സ് മാച്ചില്‍ പങ്കെടുക്കും. ഖൈസിനെ ക്രിക്കറ്റ് അസോസിയേഷനും ജി.എം.വി.എച്ച്.എസ്.എസ് തളങ്കര പി.ടി.എ കമ്മിറ്റിയും യുണൈറ്റഡ് ഖാസിലേനും അഭിനന്ദിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ നോര്‍ത്ത് സോണ്‍ അണ്ടര്‍ 23, അണ്ടര്‍ 19 ടൂര്‍ണ്ണമെന്റുകളില്‍ കളിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. എച്ച്.പി.സി. ക്യാമ്പില്‍ മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനടക്കമുള്ള കോച്ചുകളുടെ കീഴില്‍ പരിശീലനം നേടിയിട്ടുണ്ട്. അണ്ടര്‍ 14, അണ്ടര്‍ 16 കാസര്‍കോട് ജില്ലാ ടീമിലും കളിച്ചിട്ടുണ്ട്. ഷദാബ് ഖാന്‍, നൗഷാദ് ചെച്ചി എന്നിവരുടെ കീഴില്‍ ക്രിട്ടെച്ച് അക്കാഡമിയില്‍നിന്നാണ് തുടക്കംകുറിച്ചത്. ഗായകന്‍ ഇസ്മയില്‍ തളങ്കരയുടെയും നുസൈബയുടെയും മകനാണ്.

Similar News