അസ്ഹറുദ്ദീന്റെ വെടിക്കെട്ട് സെഞ്ച്വറി: എന്നിട്ടും കേരളം തോറ്റു

വിജയ് ഹസാരെ ട്രോഫി

By :  Sub Editor
Update: 2024-12-24 10:09 GMT

ഹൈദരാബാദ്: കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നും സെഞ്ച്വറിക്കും വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ കളിയില്‍ കേരളത്തെ രക്ഷിക്കാനായില്ല. ബറോഡയോട് കേരളം 62 റണ്‍സിന് തോറ്റു. 58 പന്തില്‍ 104 റണ്‍സോടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ വീരോജിത പോരാട്ടം നടത്തിയെങ്കിലും ബറോഡയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ കേരളം പതറുകയായിരുന്നു. 8 ഫോറും 7 സിക്‌സറുകളുമായാണ് അസ്ഹറുദ്ദീന്‍ സെഞ്ച്വറി തികച്ചത്. തനിക്ക് ഇനിയും ഫോം നഷ്ടപ്പെട്ടില്ലില്ലെന്ന് അസ്ഹറുദ്ദീന്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു ഇന്നലെ. ആദ്യം ബാറ്റ് ചെയ്ത ബറോഡ 50 ഓവറില്‍ 4 വിക്കറ്റിന് 403 റണ്‍സ് നേടി കേരളത്തിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 45.4 ഓവറില്‍ 341 റണ്‍സിന് പുറത്തായി. രോഹന്‍ കുന്നുമ്മലും (65) അഹ്മദ് ഇമ്രാനും (51) അര്‍ദ്ധ സെഞ്ച്വറി നേടി.

Similar News