തുടര്‍ച്ചയായി മൂന്നാമൂഴവും സ്വര്‍ണ്ണം എറിഞ്ഞെടുത്ത് ഹെനിന്‍

By :  Sub Editor
Update: 2025-10-27 11:12 GMT

തിരുവനന്തപുരം: സീനിയര്‍ വിഭാഗം ഷോട്പുട്ടില്‍ സ്വര്‍ണവേട്ട തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ അഭിമാനമായി ജി.എച്ച്.എച്ച്.എസ് കുട്ടമത്തിലെ ഹെനിന്‍ എലിസബത്ത്. 14.55 മീറ്റര്‍ എറിഞ്ഞാണ് ഇത്തവണ നേട്ടം സ്വന്തമാക്കിയത്. ഇതോടെ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി ഷോട്പുട്ടില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണ് ഈ മിടുക്കി നേടിയത്. കഴിഞ്ഞദിവസം നടന്ന സീനിയര്‍ ഡിസ്‌കസ് ത്രോയില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. കൊച്ചി ചുള്ളിക്കല്‍ സ്വദേശിയായ ഹെനിന്‍ 4 വര്‍ഷമായി കാസര്‍കോട്ടാണ് താമസം. ത്രോ ഇനങ്ങളിലെ മികച്ച കരിയറാണ് ഹെനിന്റെ ലക്ഷ്യം. ചെറുവത്തൂര്‍ കെ.സി ത്രോസ് അക്കാദമിയില്‍ കെ.സി ഗിരീഷിന്റെ കീഴിലാണ് പരിശീലനം. പിന്തുണയുമായി പിതാവ് എബ്രഹാം റാല്‍ബിനും മാതാവ് ടിഷ ഇ. മാനുവലും ഒപ്പമുണ്ട്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ഹെനിന്‍.

Similar News