അരിയപ്പാടി തെമാര്‍ ഗ്രൗണ്ടിനെ പുത്തിഗെ പഞ്ചായത്ത് ഗ്രൗണ്ടായി പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ പ്രഖ്യാപനം നടത്തുന്നു
പുത്തിഗെ: പുത്തിഗെ, ബദിയടുക്ക, എന്‍മകജെ പഞ്ചായത്തുകളുടെ സംഗമസ്ഥലവും പുത്തിഗെ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ അരിയപ്പാടിയിലുള്ള തെമര്‍ ഗ്രൗണ്ട് ഇനി മുതല്‍ പുത്തിഗെ പഞ്ചായത്ത് ഗ്രൗണ്ട് എന്ന പേരില്‍ അറിയപ്പെടും. ദീര്‍ഘകാലമായി സര്‍ക്കാര്‍ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയിരിക്കുകയായിരുന്നു.
പൊതുപ്രവര്‍ത്തകന്‍ സന്തോഷ് കുമാറും വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ മജീദും പഞ്ചായത്ത് ഭരണ സമിതിയും നിരന്തരം നടത്തിയ നിയമ പോരാട്ടത്തെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം ഉപ്പളയില്‍ നടന്ന താലൂക്ക്തല അദാലത്തില്‍ നല്‍കിയ പരാതി പരിഗണിച്ച് രേഖകള്‍ പരിശോധിച്ച് കായികവകുപ്പ് മന്ത്രി വി. അബ്ദുല്‍ റഹിമാന്‍ പഞ്ചായത്ത് സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവ് ഇടുകയായിരുന്നു. പ്രഖ്യാപന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത, പഞ്ചായത്ത് അംഗം പ്രേമ എസ്. റൈ, പി.എം. കമറുദ്ദീന്‍, ഡി.എന്‍ രാധാകൃഷ്ണന്‍, ശിവപ്പ റൈ, പ്രദീപ് കുമാര്‍, നിയാസ് മലബാറി, ലത്തീഫ് കുദുപ്പംകുഴി, മജീദ് കല്‍ക്കത്ത, ഇബ്രാഹിം മാസ്റ്റര്‍, അസീസ് മാസ്റ്റര്‍, ഉദയകുമാര്‍, മസ്തൂക്, രാമണ്ണ ജാലു തുടങ്ങിയവര്‍ സംസാരിച്ചു.
സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.