എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ്; ഉദുമ ഡിവിഷന്‍ ജേതാക്കള്‍

By :  Sub Editor
Update: 2025-07-29 09:59 GMT

എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് ഓവറോള്‍ ചാമ്പ്യന്മാരായ ഉദുമ ഡിവിഷന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ട്രോഫി നല്‍കുന്നു

ബദിയടുക്ക: 32-ാമത് എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. വരാന്ത മാനിഫെസ്റ്റോ എന്ന ശീര്‍ഷകത്തില്‍ 20ന് തുടങ്ങിയ സാഹിത്യോത്സവില്‍ സാംസ്‌കാരിക സമ്മേളനം, വിദ്യാര്‍ത്ഥി സമ്മേളനം, കവിതാ സമ്മേളനം, വിവിധ വിഷയങ്ങളില്‍ പഠനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. സമാപനസംഗമം ജില്ലാ പ്രസിഡണ്ട് റഈസ് മുഈനിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് അലി സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് അനസ് സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഹസ്സന്‍ അഹ്ദല്‍ തങ്ങള്‍, സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, യു.പി. എസ് തങ്ങള്‍ അര്‍ളടുക്ക, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മൊയ്തു സഅദി ചേരൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍, സീതി കുഞ്ഞി മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു. സാഹിത്യോത്സവില്‍ 657 പോയിന്റ് നേടി ഉദുമ ഡിവിഷന്‍ ജേതാക്കളായി. കാസര്‍കോട്, ബദിയടുക്ക ഡിവിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഉദുമ ഡിവിഷനില്‍ നിന്നുള്ള ഹാദി കലാപ്രതിഭയായും ശഹീം സര്‍ഗപ്രതിഭയുമായി.



Similar News