കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നവരാകണമെന്ന് മന്ത്രി പി പ്രസാദ്
കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇടവേളകളില്‍ വിശ്രമിക്കാനുള്ള ഇടത്താവളം മാത്രമാണ് കൃഷി ഭവനുകളെന്നും മന്ത്രി;
മീഞ്ച: കൃഷിക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാകണം കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇടവേളകളില്‍ വിശ്രമിക്കാനുള്ള ഇടത്താവളം മാത്രമാണ് കൃഷി ഭവനുകളെന്നും മന്ത്രി പറഞ്ഞു. മീഞ്ച പഞ്ചായത്ത് കൃഷി ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയുടെ ഭാഗമായി നടന്ന കിസാന്‍ ഘോഷ്ടി മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്തു. എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടീച്ചര്‍ എന്നിവര്‍ മുഖ്യാതിഥികളായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹനീഫ, മീഞ്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയരാമ ബല്ലംഗുടേല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ റൂഖിയ സിദ്ദീഖ്, ബാബു, സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗോള്‍ഡന്‍ റഹ്‌മാന്‍, കമലാക്ഷി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എല്‍ അശ്വിനി, കെ.വി രാധാകൃഷ്ണന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ കെ. ആനന്ദ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി മേനോന്‍, മഞ്ചേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അരുണ്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. രാഘവേന്ദ്ര സ്വാഗതവും, മീഞ്ച കൃഷിഭവന്‍ കൃഷി ഓഫീസര്‍ എ. ചഞ്ചല നന്ദിയും പറഞ്ഞു.