മികച്ച പൊലീസ് സ്റ്റേഷന് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം

Update: 2025-12-18 10:46 GMT

മികച്ച പൊലീസ് സ്റ്റേഷനുള്ള ഉപഹാരം ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയില്‍ നിന്ന് കാസര്‍കോട് സി.ഐ പി. നളിനാക്ഷന്‍ സ്വീകരിക്കുന്നു

കാസര്‍കോട്: നവംബര്‍ മാസത്തില്‍ വിവിധ മേഖലകളില്‍ മികവാര്‍ന്ന സേവനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥരെയും പൊലീസ് സ്റ്റേഷനുകളെയും ജില്ലാ പൊലീസ് കാര്യാലയത്തില്‍ ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡി ഉപഹാരവും പ്രശംസാപത്രവും നല്‍കി അനുമോദിച്ചു. മികച്ച പൊലീസ് സ്റ്റേഷനായി കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്‍സ്പെക്ടര്‍ പി. നളിനാക്ഷന്‍ ജില്ലാ പൊലീസ് മേധാവിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തിനുള്ള ഉപഹാരം ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ സ്വീകരിച്ചു. കോമ്പിങ് ഓപ്പറേഷനിലെ മികച്ച സ്റ്റേഷനായി ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ (എസ്.എച്ച്.ഒ-രഞ്ജിത്ത് രവീന്ദ്രന്‍) രണ്ടാമതായി മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ (എസ്.എച്ച്.ഒ-രാഘവന്‍ എന്‍.പി) തിരഞ്ഞെടുക്കപ്പെട്ടു. വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ സതീഷ് കെ.പി, ബദിയടുക്ക ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ എ., നീലേശ്വരം ഇന്‍സ്പെക്ടര്‍ നിബിന്‍ ജോയ്, മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ രാഘവന്‍ എന്‍.പി, കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ സദാശിവന്‍ എന്നിവര്‍ മറ്റു പ്രവര്‍ത്തന മികവിനുള്ള പ്രശംസാപത്രവും ഏറ്റുവാങ്ങി.


Similar News