ഭൂമിയെ സ്വര്‍ഗമാക്കാം: തളങ്കര സ്‌കൂള്‍ '75 മേറ്റ്‌സ് മൂന്നാമത് വനവല്‍ക്കരണ പദ്ധതിക്ക് തുടക്കം

By :  Sub Editor
Update: 2025-07-02 07:56 GMT

തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കൂള്‍ '75 മേറ്റ്‌സിന്റെ മൂന്നാംഘട്ട വനവല്‍ക്കരണ പദ്ധതിയുടെ ഉദ്ഘാടനം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ പി. ബിജു ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ഭൂമിയെ സ്വര്‍ഗമാക്കാമെന്ന മുദ്രാവാക്യവുമായി തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കൂള്‍ '75 മേറ്റ്‌സിന്റെ 'മരം ഒരു വരം' മൂന്നാമത് വനവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. ജുലായ് ഒന്നു മുതല്‍ ഏഴുവരെ കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ 500ഓളം തൈകള്‍ നട്ടുപിടിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം പുലിക്കുന്നില്‍ മരംവെച്ച് പിടിപ്പിച്ച് സോഷ്യല്‍ ഫോറസ്റ്റ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ പി. ബിജു ഉദ്ഘാടനം ചെയ്തു. ഫാദര്‍ മാത്യു ബേബി മുഖ്യാതിഥിയായിരുന്നു. '75 മേറ്റ്‌സ് ഗ്രീന്‍ കാസര്‍കോട് കണ്‍വീനര്‍ കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.എ ലത്തീഫ് സ്വാഗതം പറഞ്ഞു. തളങ്കര സ്‌കൂള്‍ ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, വാര്‍ഡ് കൗണ്‍സിലര്‍ സക്കീന മൊയ്തീന്‍, '75 മേറ്റ്‌സ് ട്രഷറര്‍ എം.എ അഹ്മദ് പ്രസംഗിച്ചു. നഗരസഭാ മുന്‍ കൗണ്‍സിലര്‍ മൊയ്തീന്‍ കമ്പ്യൂട്ടര്‍, നൗഫല്‍ തായല്‍, മഹമൂദ് നാലപ്പാട്, സി.എം മുസ്തഫ, പി.എ അബ്ദുല്‍ മജീദ്, ബി.യു അബ്ദുല്ല, ടി.എ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, സി.എല്‍ ഹനീഫ്, കെ.കെ സുലൈമാന്‍, ടി.കെ ഖാലിദ്, എ.പി മുഹമ്മദ്, എ. മുഹമ്മദ് ബഷീര്‍, പട്‌ള മുഹമ്മദ് കുഞ്ഞി, പി.എ അബ്ദുല്‍ സലാം, എച്ച്. ഷുക്കൂര്‍, പി.എ മുഹമ്മദ് കുഞ്ഞി, എന്‍. ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ ടൈഗര്‍ ഹില്‍സ്, എരിയാല്‍ ഷെരീഫ്, ഷാഫി തെരുവത്ത്, സുബൈര്‍ പള്ളിക്കാല്‍, സുബൈര്‍ പുലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എം കബീര്‍ നന്ദി പറഞ്ഞു.


Similar News