മുജീബ് അഹ്മദിനെ കാസര്‍കോട് ഒരുമ സൗഹൃദവേദി നല്‍കിയ അനുമോദനത്തില്‍ ഷുക്കൂര്‍ കോളിക്കര ഉപഹാരം സമ്മാനിക്കുന്നു
കാസര്‍കോട്: ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് ദേശീയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് അഹ്മദിനെ കാസര്‍കോട് ഒരുമ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ തായലങ്ങാടിയിലെ റസീസ് കിച്ചണില്‍ നടന്ന ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. ഉമ്മര്‍ പാണലം സ്വാഗതം പറഞ്ഞു. ഷുക്കൂര്‍ കോളിക്കര സ്‌നേഹോപഹാരം കൈമാറി. സലാം കുന്നില്‍, ഇബ്രാഹിം ബാങ്കോട്, മൊയ്തീന്‍ ചേരൂര്‍, അബ്ദുല്ല ആലൂര്‍, ഇഖ്ബാല്‍ ബേക്കല്‍, റസാഖ് തെരുവത്ത്, സദര്‍ മഹമൂദ്, ഹനീഫ് തുരുത്തി, കെ.എം കുഞ്ഞി പ്രസംഗിച്ചു. മുജീബ് അഹ്മദ് മറുപടി പ്രസംഗം നടത്തി.