കാസര്‍കോട്: ബംഗളൂരുവില്‍ നടന്ന ദേശീയ ജൂനിയര്‍ തയ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി കേരളത്തിനും വിദ്യാനഗര്‍ പടുവടുക്കത്തെ എ.എം ഫാത്തിമ ജില്ലയുടെ അഭിമാനമായി. നീണ്ട 10 വര്‍ഷത്തെ തയ്‌ക്വോണ്‍ഡോ പരിശീലനതിനൊടുവിലാണ് ദേശീയ ചാമ്പ്യനാവാന്‍ സാധിച്ചത്. കേരള ടീമാണ് ഇത്തവണ ദേശീയ ചാമ്പ്യന്മാരായത്. സംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി 6 തവണ ഫാത്തിമ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ഖേലോ ഇന്ത്യ സൗത്ത് സോണ്‍ മത്സരങ്ങളില്‍ സ്വര്‍ണ്ണവും ദേശീയ തലത്തില്‍ വെങ്കലവും നേടിയിരുന്നു. തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. പരേതനായ അഡ്വ. അഷ്റഫിന്റെയും ജമീലയുടെയും മകളാണ്.