കാസര്‍കോട് ഉപജില്ലാ കായികമേള സമാപിച്ചു; ജി.എം.ആര്‍.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് ചാമ്പ്യന്മാര്‍

By :  Sub Editor
Update: 2025-10-11 08:11 GMT

കാസര്‍കോട് സബ് ജില്ലാ കായികമേളയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: നാലുദിവസമായി കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ നടന്നുവന്ന കാസര്‍കോട് ഉപജില്ലാ കായികമേള കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് 152 പോയിന്റ് നേടി ചാമ്പ്യന്മാരായി. 90 പോയിന്റുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 89 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് ബേത്തൂര്‍പാറ മൂന്നാം സ്ഥാനവും നേടി. ജി.എച്ച്.എസ്.എസ് കുണ്ടംകുഴി(88), ജി.എച്ച്.എസ് ബന്തടുക്ക (83), ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല (75), ചട്ടഞ്ചാല്‍ എച്ച്.എസ്.എസ് (61.5), ജി.എച്ച്.എസ് കൊളത്തൂര്‍ (48.5), ജി.എച്ച്.എസ്.എസ് പട്ട്‌ള (45), ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍(42), പി.ടി.എംഎ.യു.പി സ്‌കൂള്‍ ബദിര (37), ജി.എം.വി.എച്ച്.എസ്.എസ് കാസര്‍കോട്(32) പോയിന്റും നേടി.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് അംഗവും സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാനുമായ ഇ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി മധുസൂദനന്‍, കാസര്‍കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും സംഘാടക സമിതി ട്രഷററുമായ അഗസ്റ്റിന്‍ ബര്‍ണാഡ് മൊന്തേരോ, ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍മാരായ രേണുക ഭാസ്‌കരന്‍, ടി. ജാനകി, പി.ടി.എ പ്രസിഡണ്ട് എം. മണികണ്ഠന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് വി. പ്രസീജ, എസ്.എം.സി ചെയര്‍മാന്‍ സുരേഷ് മണി, പി.ടി.എ വൈസ് പ്രസിഡണ്ട് എം. സുനീഷ് കുമാര്‍, മദര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് എം. മിനി, എസ്.എം.സി വൈസ് ചെയര്‍മാന്‍ ആര്‍.കെ രാജന്‍, മുന്‍ ഹെഡ്മാസ്റ്ററും പ്രോഗ്രാം വൈസ് ചെയര്‍മാനുമായ സി. ഹരിദാസന്‍, ഒ.എസ്.എ സെക്രട്ടറി പി. സുബീഷ് കുമാര്‍, സീനിയര്‍ അസി. കെ. രാധക്കുട്ടി സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ മധുസൂദനന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എ. വിദ്യ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ വിരമിക്കുന്ന ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരെ ആദരിച്ചു. വിജയികള്‍ക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി മധുസൂദന്‍ വിജയകിരീടം അണിയിച്ചു.


കാസര്‍കോട് സബ് ജില്ലാ കായികമേളയില്‍ ചാമ്പ്യന്മാരായ ജി.എം.ആര്‍.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി മധുസൂദനില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു

Similar News