കെ.എം. ഹനീഫിന് ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ സഹപാഠികള്‍ ചേര്‍ന്ന് വരവേല്‍ക്കുന്നു
തളങ്കര: സ്ഥാനാര്‍ത്ഥിക്ക് ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ അണിനിരന്നത് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകള്‍. തളങ്കര പള്ളിക്കാല്‍ വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയും നിലവിലെ നഗരസഭാ കൗണ്‍സിലറുമായ കെ.എം. ഹനീഫക്ക് നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പരേതനായ പള്ളിക്കാലിലെ കെ.എം. ഹസ്സന്റെ വീട്ടിലൊരുക്കിയ ചായ സല്‍ക്കാരത്തിലാണ് നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തത്. സ്ഥാനാര്‍ത്ഥിയെയും ആനയിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകര്‍ സല്‍ക്കാരത്തിനെത്തിയത്. കെ.എം. ഹസ്സന്റെ ഭാര്യയും മക്കളും ചേര്‍ന്ന് സ്വീകരിച്ചു. ഹനീഫിനൊപ്പം സ്‌കൂളിലെയും കോളേജിലെയും സഹപാഠികളടക്കം പരിപാടിക്കെത്തിയിരുന്നു.