സ്‌നേഹാലയം മൊഗ്രാലിന്റെ നേതൃത്വത്തില്‍ മൂസ ഷെരീഫിന് ജന്മനാടിന്റെ ആദരവ് നാളെ

Update: 2025-12-05 09:52 GMT

മൊഗ്രാല്‍: അന്തര്‍ദേശീയ കാര്‍ റാലികളില്‍ മത്സരിച്ചു വെന്നി കൊടി പാറിക്കുകയും കേരളീയര്‍ക്ക് അഭിമാനം പകരുകയും ചെയ്ത മൊഗ്രാല്‍ സ്വദേശി മൂസ ഷെരീഫിന് നാളെ ജന്മനാടിന്റെ ആദരം. നാളെ വൈകിട്ട് 4 മണിക്ക് മൊഗ്രാല്‍ റഹ്മാനിയ കോമ്പൗണ്ടിലാണ് മൊഗ്രാല്‍ പൗരാവലിക്ക് വേണ്ടി സ്‌നേഹലയം മൊഗ്രാല്‍ സ്വീകരണം ഒരുക്കുന്നത്. 35 വര്‍ഷത്തോളമായി മൂസ ഷെരിഫ് അടക്കം അംഗമായി പ്രവര്‍ത്തിക്കുന്ന സ്നേഹ കൂട്ടായ്മയാണ് സ്‌നേഹാലയം മൊഗ്രാല്‍. വൈകിട്ട് 4 മണിക്ക് മൊഗ്രാല്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണ സ്ഥലത്തേക്ക് ആനയിക്കും. മൊഗ്രാലിലെയും പരിസര പ്രദേശത്തെയും സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രമുഖ വ്യക്തികള്‍ സ്‌നേഹോപഹാരം നല്‍കും. ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.

Similar News