സംഗീത വിരുന്നും ആദരവും ഒരുക്കി ഗോള്‍ഡന്‍ മെമ്മറീസിന്റെ വാര്‍ഷികാഘോഷം
ഗോള്‍ഡന്‍ മെമ്മറീസ് കാസര്‍കോടിന്റെ വാര്‍ഷികാഘോഷത്തില്‍ ആദരവ് ഏറ്റുവാങ്ങിയവര്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അടക്കമുള്ള അതിഥികള്‍ക്കൊപ്പം
കാസര്‍കോട്: കല-സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഗോള്‍ഡന്‍ മെമ്മറീസ് കാസര്‍കോടിന്റെ വാര്‍ഷികാഘോഷം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ പരിപാടികളോടെ നടന്നു. വിവിധ മേഖലകളില്‍ ശ്രദ്ധേയരായവരെ ആദരിക്കുകയും നിര്‍ധനരായ കലാകാരന്മാര്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. കേരളത്തിലും പുറത്തുമുള്ള പ്രശസ്തരായ ഗായകര്‍ ഉള്‍പ്പെട്ട മ്യൂസിക്കല്‍ ബാന്റിന്റെ മനോഹരമായ ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി. ജലീല്‍ എയര്‍ലൈന്‍സിന്റെ നേതൃത്വത്തിലാണ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്. എം.പി ഷാഫി ഹാജി, ബഷീര്‍ ചെമ്മനാട്, എം.എ മുംതാസ്, അബ്ദുല്ല കമ്പിളി തെരുവത്ത് എന്നിവരെ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജലീല്‍ എയര്‍ലൈന്‍സ്, നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി, കെ.എം ബഷീര്‍, ഇബ്രാഹിം ബാങ്കോട്, സലീം മുഹ്‌സിന്‍ എന്നിവര്‍ ആദരിച്ചു. അസ്ലം അടുക്കത്ത്ബയല്‍, നിസാര്‍ മൊഗ്രാല്‍, ഇക്ബാല്‍ തായലങ്ങാടി, നവാസ്, ഷംസീര്‍ ചെറുവത്തൂര്‍, ഇബ്രാഹിം കുന്നില്‍, ഹനീഫ ഡിജിറ്റല്‍, സിദ്ദീഖ് ഒമാന്‍, അബ്ദുല്ല കമ്പിളി തെരുവത്ത്, നൗഷാദ് ബായിക്കര സംസാരിച്ചു.