തായലങ്ങാടിയില്‍ ഹമീദലി ഷംനാട് സ്മാരക സൗധത്തിന് തറക്കല്ലിട്ടു

By :  Sub Editor
Update: 2025-10-17 10:31 GMT

മുസ്ലിം ലീഗ് തായലങ്ങാടി വാര്‍ഡ് കമ്മിറ്റിക്ക് വേണ്ടി നിര്‍മ്മിക്കുന്ന ഹമീദലി ഷംനാട് സ്മാരക സൗധത്തിന്റെ ശിലാസ്ഥാപനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു

കാസര്‍കോട്: മുസ്ലിം ലീഗ് തായലങ്ങാടി വാര്‍ഡ് കമ്മിറ്റിക്ക് വേണ്ടി തായലങ്ങാടി റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ നിര്‍മ്മിക്കുന്ന ഹമീദലി ഷംനാട് സമാരക സൗധത്തിന്റെ ശിലാസ്ഥാപനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ബിള്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എം ഇഖ്ബാല്‍, നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ഹാഷിം കടവത്ത്, ടി.ഇ മുക്താര്‍, മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, ട്രഷറര്‍ എ.എ അസീസ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍, മൂസ ബി. ചെര്‍ക്കള, അഷ്റഫ് ടി.കെ, എം.എച്ച് അബ്ദുല്‍ ഖാദര്‍, അമീര്‍ പള്ളിയാന്‍, മുസമ്മില്‍ ടി.എച്ച്, ഫിറോസ് അടുക്കത്ത് ബയല്‍, ഖാലിദ് പച്ചക്കാട്, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, മുസമ്മില്‍ എസ്.കെ, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, ഷംസുദ്ദീന്‍ ബായിക്കര, ബി.എം അബ്ദുല്‍ റഹ്മാന്‍, അന്‍വര്‍ പി.എം, മുജീബ് തായലങ്ങാടി, ഹനീഫ എം, മൊയ്തീന്‍ കമ്പിളി, ബഷീര്‍ എ.എ, എന്‍.ഇ അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.


Similar News