നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി; ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍

പരപ്പയിലെ മധുവിന്റെ മകന്‍ അക്ഷയ് ആണ് ട്രെയിനിന് മുന്നിലേക്ക് ചാടിയത്.;

Update: 2025-05-23 04:20 GMT

നീലേശ്വരം: റെയില്‍വെ സ്റ്റേഷനിലെത്തിയ യുവാവ് ട്രെയിനിന് മുന്നില്‍ എടുത്ത് ചാടി. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പയിലെ മധുവിന്റെ മകന്‍ അക്ഷയ് ആണ് ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന യശ്വന്ത് പൂര്‍ എക് സ്പ്രസിന് മുന്നിലാണ് അക്ഷയ് ചാടിയത്. നീലേശ്വരത്ത് സ്റ്റോപ്പുണ്ടായിരുന്നതിനാല്‍ ട്രെയിനിന് വേഗത കുറവായിരുന്നു. അക്ഷയിനെ ആദ്യം നീലേശ്വം തേജസ്വിനി സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞയുടന്‍ തന്നെ നീലേശ്വരം എസ്.ഐ കെ.വി രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

Similar News