നീലേശ്വരത്ത് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണവും ഭണ്ഡാരവും കവര്‍ന്നു

Update: 2025-12-06 09:45 GMT

കാഞ്ഞങ്ങാട്: നീലേശ്വരത്ത് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണവും ഭണ്ഡാരവും കവര്‍ന്നു. പാലായി അയ്യാങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ദേവീ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവുമാണ് കവര്‍ന്നത്. ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്ന സംഭവം അറിഞ്ഞത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പാലായി വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഖിലേഷ്, സി.പി.എം ലോക്കല്‍ സെക്രട്ടറി പി. മനോഹരന്‍ തുടങ്ങിയവരും സ്ഥലത്തെത്തി.

Similar News