തിമിരിയില്‍ തോട്ടില്‍ യുവാവ് മരിച്ച നിലയില്‍; മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ വീണതെന്ന് സംശയം

Update: 2025-08-20 06:50 GMT

ചെറുവത്തൂര്‍: തിമിരി കല്‍നട തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുതിരഞ്ചാലിലെ സതീശന്‍ (45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഇതുവഴി പോയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചീമേനി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നേരത്തെ വാഹന അപകടത്തില്‍ കാലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്നു സതീശന്‍. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ തോട്ടിലേക്ക് വീണതായിരിക്കാമെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.

Similar News