നീലേശ്വരം രാമരത്ത് വീട് കുത്തിതുറന്ന് പണവും രേഖകളും കവര്‍ന്നു
പാടിയോട്ടുചാല്‍ സ്വദേശിയായ ബൈജു ജോണിന്റെ രാമരത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്.;
By : Online correspondent
Update: 2025-05-03 04:10 GMT
നീലേശ്വരം: രാമരത്ത് വീട് കുത്തിതുറന്ന് പണവും രേഖകളും കവര്‍ച്ച ചെയ്തതായി പരാതി. പാടിയോട്ടുചാല്‍ സ്വദേശിയായ ബൈജു ജോണിന്റെ രാമരത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ബൈജു ജോണും കുടുംബവും വീട് അടച്ചിട്ട് പുറത്തേക്ക് പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. കിടപ്പുമുറിയിലെ അലമാരയില്‍ നിന്ന് രണ്ടായിരം രൂപയും രേഖകളും മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.