നീലേശ്വരത്ത് കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ചനിലയില്‍
നീലേശ്വരം കീഴ് മാലയിലെ കൊല്ലംവളപ്പില്‍ അമ്പാടിയാണ് മരിച്ചത്.;
By : Online correspondent
Update: 2025-04-17 05:52 GMT
നീലേശ്വരം: കര്‍ഷകനെ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. നീലേശ്വരം കീഴ് മാലയിലെ കൊല്ലംവളപ്പില്‍ അമ്പാടി(70)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് വീട്ടിലാണ് അമ്പാടിയെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുസേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഭാര്യ: എ.പി കാരിച്ചി. മക്കള്‍: സന്തോഷ്, സൗമിനി. മരുമക്കള്‍: മഞ്ജു(അരയി), സുഭാഷ്(ചിറപ്പുറം). സഹോദരങ്ങള്‍: ചിരുതക്കുഞ്ഞി, കുമാരന്‍ വെളിച്ചപ്പാടന്‍, ശാരദ, ലക്ഷ്മി.