പോക്സോ കേസില്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം; ഭര്‍തൃമതി അറസ്റ്റില്‍
കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ ജയചന്ദ്രന്റെ ഭാര്യ സി. പ്രശാന്തിയെയാണ് അറസ്റ്റ് ചെയ്തത്.;
നീലേശ്വരം: പോക്സോ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍തൃമതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ ജയചന്ദ്രന്റെ ഭാര്യ സി. പ്രശാന്തി(42)യെയാണ് നീലേശ്വരം ഇന്‍സ്പെക്ടര്‍ നിബിന് ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രശാന്തിയെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ് ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിലാണ് പ്രശാന്തിക്കെതിരെ കേസെടുത്തത്. പോക് സോ കേസില്‍ കോടതിയില്‍ വിചാരണ നടന്നുവരികയാണ്.
പ്രതിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് പ്രശാന്തി പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിക്കനുകൂലമായി മൊഴി നല്കിയാല് സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നാണ് പെണ്‍കുട്ടി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.