കനത്ത മഴയില്‍ കരിന്തളം വരഞ്ഞൂറില്‍ വീട് തകര്‍ന്നു; വയോധികനായ പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
വരഞ്ഞൂറിലെ കെ കുഞ്ഞിരാമന്റെ വീടാണ് തകര്‍ന്നുവീണത്.;
By : Online correspondent
Update: 2025-05-21 09:28 GMT
നീലേശ്വരം: കനത്ത മഴയില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വരഞ്ഞൂറില്‍ വീട് തകര്‍ന്നുവീണ് വയോധികനായ പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. വരഞ്ഞൂറിലെ കെ കുഞ്ഞിരാമന്റെ വീടാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ തകര്‍ന്നുവീണത്.
ശബ്ദം കേട്ട് മകന്‍ മനോഹരന്‍ പിതാവിനേയും കൊണ്ട് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ അപകടങ്ങളൊന്നും സംഭവിച്ചില്ല. മനോഹരന്റെ ഭാര്യയും കുട്ടികളും അവരുടെ വീട്ടില്‍ പോയ സമയത്താണ് അപകടം ഉണ്ടായത്.