കനത്ത മഴ; പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഷട്ടര്‍ ഉയര്‍ത്തും
By : Online Desk
Update: 2025-05-20 10:58 GMT
നീലേശ്വരം: ജില്ലയില്‍ കനത്ത മഴ തുടരുകയും കാര്യങ്കോട് പുഴയില്‍ നീരൊഴുക്ക് വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രളയ സാധ്യത ഒഴിവാക്കുന്നതിനായി ജലസേചന വകുപ്പിന്റെ പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് (എസ് ഡബ്ലിയു ഇ ആര്‍ സി ബി )ഷട്ടറുകള്‍ മൂന്നു ദിവസത്തിനകം ക്രമാനുസൃതമായീ പൂര്‍ണ്ണമായും ഉയര്‍ത്തുമെന്ന് ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. റെഗുലേറ്ററിന് താഴ്ഭാഗത്ത് ഉപ്പുവെള്ളത്തിന്റെ സാന്നിധ്യവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്