കനത്ത മഴ: മന്ദംപുറം റോഡില്‍ ലോറി ചെളിയില്‍ താണു
ഉയരം കൂട്ടി പുതുതായി നിര്‍മ്മിച്ച റോഡിലാണ് ലോറി താഴ്ന്നത്;
നീലേശ്വരം: ദേശീയപാതയില്‍ നിന്നും മന്ദംപുറത്തേക്ക് പോകുന്ന റോഡില്‍ ഭാരം കയറ്റിയ ലോറി ചെളിയില്‍ താഴ്ന്നു. ഉയരം കൂട്ടി പുതുതായി നിര്‍മ്മിച്ച റോഡിലാണ് ലോറി താഴ്ന്നത്. കഴിഞ്ഞദിവസവും, രാവിലെയും ജില്ലയിലുടനീളം കനത്ത മഴയായിരുന്നു.
റോഡിന്റെ അപകടാവസ്ഥ വാര്‍ഡ് കൗണ്‍സിലര്‍ ദേശീയപാത വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. അടിയന്തരമായി നടപടിയെടുക്കാം എന്ന് ദേശീയപാത വകുപ്പ് അധികൃതര്‍ അറിയിച്ചു.