'സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് യുവതിക്ക് നേരെ പീഡനം'; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
ചെറുവത്തൂര്‍ വലിയ പൊയില്‍ പിലാവളപ്പിലെ വി.പി ആയിഷത്ത് അഫ്രീനയാണ് പരാതിക്കാരി;
By : Online correspondent
Update: 2025-04-16 04:32 GMT
നീലേശ്വരം: സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്. ചെറുവത്തൂര്‍ വലിയ പൊയില്‍ പിലാവളപ്പിലെ വി.പി ആയിഷത്ത് അഫ്രീന(21)യുടെ പരാതിയില്‍ ഭര്‍ത്താവ് തൈക്കടപ്പുറത്തെ കെ ഹാരിസ്, ബന്ധുക്കളായ അഫ് സത്ത്, ആരിഫ, ആമിന എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
2023 ഡിസംബര്‍ 17നാണ് ഹാരിസ് അഫ്രീനയെ വിവാഹം ചെയ്തത്. സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ കുറഞ്ഞുപോയെന്നാരോപിച്ച് ആയിഷത്ത് അഫ്രീനയെ ഭര്‍ത്താവും ബന്ധുക്കളും നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പീഡന വിവരം അഫ്രീനയുടെ ബന്ധുക്കള്‍ അറിയാനിടയായതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.