ചെറുവത്തൂര്‍ കൊവ്വലില്‍ കഞ്ചാവ് ചെടി കണ്ടെത്തി; എക് സൈസ് കേസെടുത്ത് അന്വേഷണം തുടങ്ങി
കണ്ടെത്തിയത് 170 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി;
By : Online correspondent
Update: 2025-04-23 04:10 GMT
ചെറുവത്തൂര്‍: എക് സൈസ് പരിശോധനയില്‍ ചെറുവത്തൂര്‍ കൊവ്വലില്‍ കഞ്ചാവ് ചെടി കണ്ടെത്തി. നീലേശ്വരം റെയ് ഞ്ചിലെ എക് സൈസ് ഇന്‍സ് പെക്ടര്‍ എന്‍ വൈശാഖിന്റെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ കൊവ്വല്‍ ഐസ് പ്ലാന്റിന് സമീപത്തുള്ള വാടക ക്വാര്‍ട്ടേഴ് സിന് സമീപത്താണ് 170 സെന്റീമീറ്റര്‍ നീളമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെത്തിയത്.
എക് സൈസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പരിശോധനയില്‍ അസി. എക് സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം.എം പ്രസാദ്, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ കെ. ദിനൂപ്, പി. ശൈലേഷ് കുമാര്‍, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ പി രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.