കരിങ്കല്ലുകള്‍ പാകി; പക്ഷെ ടാറിങ്ങില്ല; നീലേശ്വരത്ത് വ്യാപാരികള്‍ പ്രതിഷേധത്തിന്
By : Online Desk
Update: 2025-05-08 07:56 GMT
നീലേശ്വരം: നഗരസഭയക്ക് തൊട്ടടുത്തുള്ള റിംഗ് റോഡുകള്‍ പൊളിച്ച് കരിങ്കല്‍ ചീളുകള്‍ പാകിയിട്ട് ദിവസങ്ങളായിട്ടും ടാറിംഗ് നടത്താത്ത നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. മെയ് 20ന് ശേഷം സമരത്തിലേക്ക് നീങ്ങാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റിന്റെ തീരുമാനം. തെരു തളിയില്‍, കോവിലകം ചിറ, ഹോമിയോ ആശുപത്രി, അരയാല്‍തറ എന്നീ റോഡുകളാണ് ടാറിംഗ് നടത്താതെ നീണ്ടുപോകുന്നത്. റോഡുകളില്‍ കരിങ്കല്‍ ചീളുകള്‍ പാകിയിട്ട് മൂന്നാഴ്ചയോളം ആയതോടെ പൊതുജനങ്ങള്‍ക്കും ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. റോഡുകളുടെ ഇരുവശത്തുമുള്ള കടകളിലേക്ക് ആളുകളുടെ വരവ് കുറഞ്ഞതോടെ കച്ചവടക്കാരും ദുരിതത്തിലാണ്. നഗരസഭയുടെ അനാസ്ഥക്കെതിരെ മറ്റ് സംഘടനകളെയും ഉള്‍പ്പെടുത്തി പ്രതിഷേധത്തിനൊരുങ്ങുകയാണ് വ്യാപാരി സമൂഹം.