30 പൊറോട്ടക്ക് കറി നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലുടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

കിനാനൂര്‍ ചോയ്യങ്കോട്ട് ഹോട്ടല്‍ നടത്തുന്ന ഉള്ളൂര്‍ സ്വദേശി എ ഖമറുദ്ദീനെയാണ് മൂന്നംഗസംഘം മര്‍ദ്ദിച്ചത്.;

Update: 2025-05-03 04:17 GMT

നീലേശ്വരം: മുപ്പത് പൊറോട്ടക്ക് കറി നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലുടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കിനാനൂര്‍ ചോയ്യങ്കോട്ട് ഹോട്ടല്‍ നടത്തുന്ന ഉള്ളൂര്‍ സ്വദേശി എ ഖമറുദ്ദീ(61)നെയാണ് മൂന്നംഗസംഘം മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘം മുപ്പത് പൊറോട്ട വാങ്ങി. എന്നാല്‍ ഇതിനൊപ്പം കറി നല്‍കിയില്ലെന്നാരോപിച്ച് ഖമറുദ്ദീനെ മര്‍ദ്ദിക്കുകയായിരുന്നു. ഖമറുദ്ദീന്റെ പരാതിയില്‍ അരുണ്‍ രാജ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.

Similar News