പത്തും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 14 കാരന് അറസ്റ്റില്‍
മടിക്കൈ പഞ്ചായത്ത് പരിധിയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.;
By : Online correspondent
Update: 2025-05-29 15:29 GMT
നീലേശ്വരം: നഗരത്തിലെ പൊലീസ് സ്റ്റേഷന് പരിധിയില്‍ പത്തും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ പതിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മടിക്കൈ പഞ്ചായത്ത് പരിധിയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. രണ്ട് പെണ്‍കുട്ടികളും പീഡനം സംബന്ധിച്ച് വെവ്വേറെ പരാതി നല്കിയതിനാല് പൊലീസ് 14 കാരനെതിരെ രണ്ടു പോക് സോ കേസുകളെടുത്തു. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.