ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസിന് കൊടിയുയര്‍ന്നു: മുഹിമ്മാത്ത് സനദ്ദാന സമ്മേളനം ഇന്ന്

By :  Sub Editor
Update: 2025-02-06 10:10 GMT

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപന സമുച്ചയത്തിന്റെ ശില്‍പി സയ്യിദ് ത്വാഹിറുല്‍ തങ്ങളുടെ 19-ാമത് ഉറൂസ് മുബാറകിന് കൊടിയുയര്‍ന്നു. മുഹിമ്മാത്ത് സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 35 യുവ പണ്ഡിതര്‍ക്ക് നല്‍കുന്ന സനദ് ദാന സമ്മേളനം ഇന്ന് രാത്രി 7.30ന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, വി.പി.എം ഫൈസി വില്യാപ്പള്ളി പ്രസംഗിക്കും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും.

ഇച്ചിലങ്കോട് മാലിക് ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കി. മുഗുറോഡില്‍ നിന്നും മുഹിമ്മാത്തിലേക്ക് നടന്ന വിളംബര ഘോഷ യാത്രക്ക് ശേഷം അഹ്ദല്‍ മഖാമില്‍ സിയാറത്ത് നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി.എസ് ആറ്റക്കോയ പഞ്ചിക്കല്‍ പതാക ഉയര്‍ത്തി. ദൗറത്തുല്‍ ഖുര്‍ആന്‍ ചടങ്ങിന് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന നവലോക ക്രമത്തില്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ സ്വപ്‌നങ്ങള്‍ കാണാന്‍ വിദ്യാര്‍ത്ഥികളെ പര്യാപ്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്ന മുഹിമ്മാത്ത് വിദ്യാത്ഥികളുടെ സര്‍വ്വോന്മുഖ പുരോഗതിക്കായി നടത്തുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹര്‍മാണെന്ന് യു.ടി ഖാദര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ ഹജ്ജ് പഠന പ്രാക്ടിക്കല്‍ ക്ലാസിന് അബ്ദുല്‍ കരീം സഖാഫി ഇടുക്കി നേതൃത്വം നല്‍കി. വൈകിട്ട് 3 മണിക്ക് സാംസ്‌കാരിക സമ്മേളനത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ അതിഥികളാവും. ഹിഫ്‌ള്, ശരീഅ വിദ്യാര്‍ത്ഥികളുടെ സ്ഥാന വസ്ത്ര വിതരണ ചടങ്ങ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. നാളെ രാത്രി 7 മണിക്ക് കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി പ്രസംഗിക്കും. ശനിയാഴ്ച രാവിലെ തമിഴ് പ്രധിനിധി സമ്മേളനം സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ കമാല്‍ സഖാഫി ചെന്നൈ ഉദ്ഘാടനം ചെയ്യും. അഞ്ച് ദിനം നീളുന്ന ആത്മീയ സാംസ്‌കാരിക പരിപാടികള്‍ ഞായറാഴ്ച രാത്രി നടക്കുന്ന അഹ്ദലിയ്യ ആത്മീയ സമ്മേളനത്തോടെ സമാപിക്കും.




Similar News