15ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

By :  Sub Editor
Update: 2024-12-18 08:55 GMT

കാസര്‍കോട്: 15ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി വിദ്യാനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.പി. വിപിനും സംഘവും അറസ്റ്റുചെയ്തു. ആലംപാടി അക്കരപ്പള്ളയിലെ അമീറലി (22)യാണ് അറസ്റ്റിലായത്. അമീറലി തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, കവര്‍ച്ച, അക്രമം അടക്കമുള്ള കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വിദ്യാനഗറില്‍ മാത്രം അമീറലിക്കെതിരെ ആറ് കേസുകളുണ്ടെന്നും സി.ഐ. പറഞ്ഞു. ജില്ലയിലെ മറ്റുപല സ്റ്റേഷനുകളിലും അമീറലിക്കെതിരെ കേസുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലായിരുന്നു. കാപ്പ ചുമത്തിയ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Similar News