കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ വീണ്ടും മാതൃകയായി
By : Sub Editor
Update: 2025-01-17 10:45 GMT
കാസര്‍കോട്: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ വീണ്ടും മാതൃകയായി. കാസര്‍കോട് നഗരത്തിലെ എസ്.ടി.യു പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഖലീല്‍ തളങ്കരയാണ് ഓട്ടോയില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ ഏല്‍പ്പിച്ചത്. മുമ്പും ഖലീലിന് ആഭരണം വീണുകിട്ടുകയും ഉടമയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ആഭരണം കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസുകാരുടെയും മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ വൈസ് പ്രസിഡണ്ട് മൊയ്‌നുദ്ദീന്‍ ചെമനാട്, ഖലീല്‍ പടിഞ്ഞാര്‍, സിദ്ദീഖ് പൈക്ക ആലങ്കോല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉടമയായ ചെര്‍ക്കളയിലെ സക്കറിയക്ക് കൈമാറി.