യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

By :  Sub Editor
Update: 2025-01-27 09:57 GMT

പിടിയിലായ പ്രതികള്‍

കാസര്‍കോട്: യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെ.പി നഗറിലെ വിജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മീപ്പുഗിരി സ്വദേശികളായ മിഥുന്‍ രാജ് (27), നവീന്‍ കുമാര്‍ (45), കറന്തക്കാട് സ്വദേശി ദിനേശന്‍ (24) എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 23ന് രാത്രി 8.30ന് ജെ.പി നഗര്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിജേഷിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ഹെല്‍മറ്റ് കൊണ്ടും മരവടി കൊണ്ടും തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.


Similar News