എന്‍.ഐ.എയുടെ കണ്ണ് വെട്ടിച്ച് മുങ്ങി; അസം സ്വദേശി കാഞ്ഞങ്ങാട്ട് പിടിയില്‍

Update: 2024-12-18 09:19 GMT

കാഞ്ഞങ്ങാട്: എന്‍.ഐ.എ. അന്വേഷിക്കുന്ന അസം സ്വദേശിയായ യുവാവിനെ കാഞ്ഞങ്ങാട്ട് നിന്ന് പൊലീസ് പിടികൂടി. പടന്നക്കാട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന ഷാബ് ഷേക്കിനെയാണ് അസമില്‍ നിന്നുള്ള അന്വേഷണ സംഘം പിടികൂടിയത്. ഇയാള്‍ക്കെതിരെ യു.എ.പി.എ കേസ് നിലനില്‍ക്കുന്നുണ്ട്. പടന്നക്കാട് താമസിച്ച് പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കേസാണെന്നാണ് വിവരം. മജിസിട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ ഷാബ് ഷേക്കിനെ ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. അന്വേഷണ സംഘം ഉടനെ ഇയാളെയും കൊണ്ട് അസമിലേക്ക് തിരിക്കും. ഹൊസ്ദുര്‍ഗ്ഗ്് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറും സംഘവും അസമിലെ അന്വേഷണ സംഘത്തിന് സഹായവുമായി എത്തിയിരുന്നു. കാഞ്ഞങ്ങാട് ഭാഗത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസിന്റെ സഹാത്തോടെയാണ് അസം പൊലീസ് ഇയാളെ പിടികൂടിയത്.

Similar News