മഹല്ല് എന്ന സംഘടിത സംവിധാനത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സാധിക്കണം-അഡ്വ. എസ്. മമ്മു

By :  Sub Editor
Update: 2025-01-28 10:36 GMT

സിജി തളങ്കര യൂണിറ്റ് സംഘടിപ്പിച്ച മഹല്‍ ശാക്തീകരണ ട്രെയിനിംഗ് ശില്‍പ്പശാലയില്‍ അഡ്വ. എസ്. മമ്മു ക്ലാസെടുക്കുന്നു

കാസര്‍കോട്: മഹല്ല് എന്ന സംഘടിത സംവിധാനത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല്‍ ഓരോ പ്രദേശങ്ങളിലും വിദ്യാഭ്യാസ-തൊഴില്‍-ആരോഗ്യ രംഗങ്ങളിലെല്ലാം വലിയ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഇമേജ് ഫൗണ്ടര്‍ ഡയറക്ടര്‍ അഡ്വ. എസ്. മമ്മു തളിപ്പറമ്പ് പറഞ്ഞു. സിജി തളങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാലിക് ദീനാര്‍ മസ്ജിദിന്റെ കീഴിലുള്ള മഹല്ലുകളിലെ ഭാരവാഹികള്‍ക്കായി മാലിക്ക് ദീനാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മഹല്‍ ശാക്തീകരണ ട്രെയിനിംഗ് ശില്‍പ്പശാലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാലിക് ദീനാര്‍ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സിജി യൂണിറ്റ് പ്രസിഡണ്ട് അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. റിട്ട. ഡി.വൈ.എസ്.പി. സി.എ. അബ്ദുല്‍ റഹീം സിജിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഗള്‍ഫ് വ്യവസായി എം.പി. ഷാഫി ഹാജി, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, ഹസൈനാര്‍ ഹാജി തളങ്കര, റൗഫ് പള്ളിക്കാല്‍, പി.എ മജീദ്, ബി.യു അബ്ദുല്ല, ഫൈസല്‍ പടിഞ്ഞാര്‍, റാഷിദ് പൂരണം, ലത്തീഫ് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി സ്വാഗതവും സെക്രട്ടറി ശിഹാബ് ഊദ് നന്ദിയും പറഞ്ഞു.


Similar News