സി.പി.എം. നേതാവ് കെ. ഭാസ്‌കരന്‍ അന്തരിച്ചു

Update: 2026-01-06 10:13 GMT

കാസര്‍കോട്: സി.പി.എം കാസര്‍കോട് ഏരിയ കമ്മിറ്റി മുന്‍ അംഗവും ലോക്കല്‍ കമ്മിറ്റി അംഗവുമായ ചെന്നിക്കരയിലെ കെ. ഭാസ്‌കരന്‍(67) അന്തരിച്ചു. കാസര്‍കോട് താലൂക്കില്‍ കമ്മ്യൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച ഭാസ്‌കരന്‍ സി.പി.എം-സി.ഐ.ടി.യു സംഘടനകളില്‍ നേതൃപരമായി പ്രവര്‍ത്തിച്ചു. കാസര്‍കോട് ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡണ്ടായിരുന്നു. സി.പി.എം മധൂര്‍ ലോക്കല്‍ സെക്രട്ടറി, കാസര്‍കോട് ലോക്കല്‍ സെക്രട്ടറി, കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട്, ബീഡി തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കാസര്‍കോട് താലൂക്ക് സെക്രട്ടറി, ബീഡി തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം, കാഷ്യു വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാസര്‍കോട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റല്‍ സൊസൈറ്റി ഡയറക്ടര്‍ ആയിരുന്നു. കൊളത്തൂര്‍ കണിയടുക്കയിലെ സി. കൊറഗന്റെയും കുഞ്ഞമ്മാറമ്മയുടെയും മകനാണ്. ഭാര്യ: എം.വി ലത. മക്കള്‍: രമ്യ, രേഷ്മ. മരുമക്കള്‍: സത്യന്‍(ബേഡകം). ബൈജു(പഴയങ്ങാടി). സഹോദരങ്ങള്‍: വി.എം കൃഷ്ണന്‍ മാവുങ്കാല്‍, വി.എം ഗോപാലന്‍ മാവുങ്കാല്‍, വി.എം വെള്ളച്ചി ചെന്നിക്കര, വി.എം. കല്യാണി കൊളത്തൂര്‍, സി. കുഞ്ഞിക്കണ്ണന്‍ കൊളത്തൂര്‍, ശ്രീധരന്‍ മാവുങ്കാല്‍, രവീന്ദ്രന്‍ പണിക്കര്‍ കൊളത്തൂര്‍, പരേതരായ കുഞ്ഞിരാമന്‍ മാവുങ്കല്‍, വി.എം നാരായണന്‍ ബറോട്ടി. കെ.പി. സതീശ്ചന്ദ്രന്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ എം.എല്‍.എ, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, കാഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, വി.പിപി. മുസ്തഫ, സിജി മാത്യു, അഡ്വ. എ.ജി. നായര്‍, എം. സുമതി, ടി.കെ രാജന്‍, പി. മണിമോഹനന്‍, ടി.എം.എ കരീം, കെ. മുഹമ്മദ് ഹനീഫ, അര്‍ജുനന്‍ തായലങ്ങാടി, ടി. കൃഷ്ണന്‍, കെ.വി. കൃഷ്ണന്‍, കെ. കുഞ്ഞിരാമന്‍ അബ്ബാസ് ബീഗം, അനില്‍ ചെന്നിക്കര, എസ്. സുനില്‍, പി. ജാനകി, ഗിരി കൃഷ്ണന്‍, പി. ദാമോദരന്‍, മുത്തലിബ് പാറക്കെട്ട്, കാറ്റാടി കുമാരന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. ഇന്ന് വൈകിട്ട് പുതിയ ബസ് സ്റ്റാന്റ് സമീപം സര്‍വ്വകക്ഷി അനുശോചനം ചേരും.

Similar News