ആദൂര്‍ ആലന്തടുക്കയില്‍ പുലിയുടെ സാദൃശ്യമുള്ള വന്യജീവി ചത്ത നിലയില്‍
മുള്ളേരിയ: റോഡിന് കുറുകെ ചാടിയ വന്യജീവിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ ആദൂര്‍ ആലന്തടുക്കയിലാണ് പുലിയുടെ സാദൃശ്യമുള്ള മൃഗത്തെ കണ്ടത്. ചത്തത് പുലിയാണെന്നും ജാഗ്രത പാലിക്കണമെന്നും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വാഹനമിടിച്ച് ചത്ത നിലയില്‍ കാണപ്പെട്ട വന്യജീവി പുലിയുടെ സാദൃശ്യമുള്ള കാട്ടുപ്പൂച്ചയാണെന്ന് സ്ഥലം സന്ദര്‍ശിച്ച കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എ ബാബു പറഞ്ഞു.