മഞ്ചേശ്വരത്ത് വന്‍ എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

By :  Sub Editor
Update: 2025-02-28 11:00 GMT

അറസ്റ്റിലായ പ്രതികള്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. സ്‌കൂട്ടറില്‍ കടത്തിയ 74 ഗ്രാം മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍. മിയാപ്പദവ് ബേരിക്കയിലെ സയ്യിദ് അഫ്രിദ് (26), ബദ്രിയ ഹൗസിലെ മുഹമ്മദ് ഷെമീര്‍ (27) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂട്ടറില്‍ എം.ഡി.എം.എ. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 7 മണിയോടെ കൊളവയലില്‍ വെച്ച് പരിശോധന നടത്തിയ പൊലീസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.


Similar News