എം രാജഗോപാലന്‍ സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി

Update: 2025-02-07 08:30 GMT

കാഞ്ഞങ്ങാട്: സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലന്‍ എംഎല്‍എയെ തിരഞ്ഞെടുത്തു. മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ അഡ്വ കുഞ്ഞമ്പു എംഎല്‍എയുടെ പേരും അവസാന നിമിഷം വരെ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന വന്നിരുന്നുവെങ്കിലും സമവായത്തിലൂടെ രാജഗോപാലന്‍ സെക്രട്ടറി ആവുകയായിരുന്നു എന്നാണ് വിവരം. നെഹ്‌റു കോളേജിലെ എസ്എഫ്‌ഐയിലൂടെ പൊതുരംഗത്ത് എത്തിയ രാജഗോപാലന്‍ ഡിവൈഎഫ്‌ഐയുടെ ജില്ലാ അമരത്തും ഉണ്ടായിരുന്നു.തുടര്‍ച്ചയായി രണ്ടാം തവണ തൃക്കരിപ്പൂരിനെ നിയമ സഭയിലേക്ക് പ്രതിനിധീകരിക്കുന്ന രാജഗോപാലന്‍ കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എം വി ബാലകൃഷ്ണന്റെ പിന്‍ഗാമിയായി എത്തിയ രാജഗോപാലും രക്തസാക്ഷികളുടെ മണ്ണായ കയ്യൂര്‍ ചീമേനി സ്വദേശിയാണ്

Similar News