കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ട്വിസ്റ്റിന് സാധ്യത

Update: 2025-12-24 09:51 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ട്വിസ്റ്റിന് സാധ്യത. ഇടത് മുന്നണിയുടെ തുടര്‍ഭരണം ഒഴിവാക്കാന്‍ സ്വതന്ത്രയെ മുന്‍നിര്‍ത്തി ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫില്‍ ആലോചന നടക്കുന്നതായാണ് വിവരം. നിലാങ്കരയില്‍ നിന്ന് വിജയിച്ച സ്വതന്ത്ര ബിന്ദു പ്രകാശിനെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള നീക്കം യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നടക്കുന്നതായാണ് വിവരം. ഇവരെ മത്സരിപ്പിച്ചാല്‍ ബി.ജെ.പിയുടെ വോട്ടുകുടി ലഭിച്ചാല്‍ ചെയര്‍മാന്‍ പദവി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. സ്വതന്ത്രയായതിനാല്‍ ബി.ജെ.പി ബന്ധമെന്ന പ്രചരണം തടയിടാന്‍ കഴിയുമെന്നാണ് ചില നേതാക്കള്‍ പറയുന്നത്. ഇടതുമുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി വി.വി രമേശന്‍ മത്സരിക്കും. അതേസമയം ബി.ജെ.പി എന്ത് നിലപാടെടുക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇടതുമുന്നണി-22, യു.ഡി.എഫ്-21, ബി.ജെ.പി നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ഇവരില്‍ ഒരാള്‍ യു.ഡി.എഫ് സ്വതന്ത്രയാണ്.

Similar News