ഭാര്യയെയും മകളെയും മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-12-24 08:12 GMT

കുമ്പള: ബന്ധുവായ യുവാവ് വീട്ടില്‍ വന്നതിന് ഭാര്യയെയും മകളയും മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കടന്നപ്പള്ളി വലിയങ്കോട് സ്വദേശിയും ഇപ്പോള്‍ പെര്‍ണ്ണയില്‍ താമസക്കാരനുമായ സുരേഷി(47)നെയാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ക്രൈം എസ്.ഐ സി. പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. സുരേഷിന്റെ ഭാര്യ ആശാകുമാരിയുടെ പരാതിയിലാണ് കേസ്. 22നാണ് സംഭവം. ആശാകുമാരിയുടെ ഒരു ബന്ധു വീട്ടില്‍ വരുന്നതിനെ സുരേഷ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ് ആശാകുമാരിയുടെ കയ്യൊടിഞ്ഞു. പിന്നീട് തല സ്റ്റൗവില്‍ ഇടിക്കുകയും അതിനിടെ എട്ടു വയസുള്ള മകളെ മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Similar News