പ്രമുഖരുടെ ഇഷ്ട ഇടമായി ബേക്കല്‍; ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഭാര്യയും ബേക്കലില്‍
ബേക്കല്‍: വിനോദ സഞ്ചാര രംഗത്ത് കാസര്‍കോടിന്റെ കയ്യൊപ്പ് ചാര്‍ത്തുന്ന ബേക്കല്‍ കോട്ട കാണാന്‍ നിരവധി പേരാണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. കണ്ട് മതിയാവാത്ത ബേക്കല്‍ കോട്ടയും ബീച്ചും കേരളത്തിന്റെ വിനോദസഞ്ചാരത്തിലെ ഇഷ്ട ഇടമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ബേക്കല്‍ എന്നും ഒരു വിസ്മയമാണ്. ബേക്കലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പ്രമുഖരും എത്തുന്നുണ്ട്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യയും കഴിഞ്ഞ ദിവസമാണ് ബേക്കലിലെത്തിയത്. ബേക്കല്‍ കോട്ടയുടെ സൗന്ദര്യവും രുചിവൈവിധ്യങ്ങളും ആസ്വദിക്കാനാണ് ഇരുവരും ചൊവ്വാഴ്ച മംഗളൂരുവില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് കാര്‍ മാര്‍ഗം ഗേറ്റ്‌വേ ഹോട്ടലിലെത്തി. പ്രമുഖര്‍ കോട്ട കാണാനെത്തുന്നതോടെ ബേക്കലിന്റെ ടൂറിസം സാധ്യതകള്‍ക്ക് ഇനി തിളക്കമേറും.