ബാങ്കിന്റെ ലോക്കറില്‍ നിന്ന് 31.5 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടം കണ്ടെത്തി; പൊലീസ് കേസെടുത്തു
ഉപ്പള: ബാങ്കിന്റെ ലോക്കറില്‍ നിന്ന് മുപ്പത്തൊന്നര ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടം കണ്ടെത്തിയ സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കര്‍ണ്ണാടക ബാങ്കിന്റെ ഉപ്പള കൈക്കമ്പ ശാഖയില്‍ നിന്നാണ് 207.3 ഗ്രാം സ്വര്‍ണ്ണത്തിന് പകരം മുക്കുപണ്ടം കണ്ടെത്തിയത്. ഇതിന് 31,50,00066 രൂപ വില മതിക്കുമെന്ന് ബാങ്ക് മാനേജര്‍ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരാഴ്ച മുമ്പ് ബാങ്കില്‍ പുതിയതായി നിയമിതയായ മാനേജര്‍ ശ്രീഷ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിക്കുമ്പോഴാണ് മുക്കുപണ്ടം കണ്ടെത്തിയത്. ഏത് വര്‍ഷമാണ് ഇവിടെ എത്തിയതെന്നറിയില്ല. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണോ ഇത് നടന്നതെന്ന് പൊലീസ് പരിശോധിക്കുന്നു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.