കാഞ്ഞങ്ങാട് വസ്ത്രശാലയിൽ വന്‍ തീപിടിത്തം; കട പൂര്‍ണമായും കത്തിനശിച്ചു

Update: 2025-02-23 05:42 GMT

കാഞ്ഞങ്ങാട് നഗരത്തിലെ കല്ലട്ര ഷോപ്പിംഗ് കോപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഇന്ത്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന് വന്‍ തീപിടുത്തം. ഇന്ന് രാവിലെ 6.50 മണിയോടെ തീപിടിച്ചത്. കട പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കടയില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്തെത്തി രാവിലെ 10 മണിയോടെയാണ് തീ അണച്ചത്.

Similar News