കാസര്‍കോട് സി.എച്ച് സെന്റര്‍ ഡയാലിസിസ് യൂണിറ്റ് എടനീര്‍ മഠാധിപതി സന്ദര്‍ശിച്ചു

By :  News Desk
Update: 2024-12-06 10:21 GMT

കാസര്‍കോട് സി.എച്ച് സെന്ററിന്റെ ഡയാലിസിസ് യൂണിറ്റ് എടനീര്‍ മഠാധിപതി ശ്രീ ശ്രീ സച്ചിതാനന്ദ ഭാരതി സ്വാമിജി സന്ദര്‍ശിക്കുന്നു

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന്റെ വിന്‍ടെച്ച് ആസ്പത്രിയിലുള്ള സൗജന്യ ഡയാലിസിസ് യൂണിറ്റ് എടനീര്‍ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി സന്ദര്‍ശിച്ചു. സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചോദിച്ചറിയുകയും പ്രശംസിക്കുകയും ചെയ്തു. സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റിന്റെ നേതൃത്വത്തില്‍ ഭാരവാഹികളും ജീവനക്കാരും ചേര്‍ന്ന് സ്വാമിജിയെ സ്വീകരിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, കോഓഡിനേറ്റര്‍ അഷ്‌റഫ് എടനീര്‍, ഇബ്രാഹിം ഖലീല്‍ ഹുദവി, അഡ്വ. ഹനീഫ് ഹുദവി, ഡോ. ഇസ്മായില്‍ ഫവാസ്, ഡോ. ഡാനിഷ്, ഡോ. ഷമീം കട്ടത്തടുക്ക, മുഹമ്മദ് റില്‍ഷാദ് സംബന്ധിച്ചു.

Similar News